< Back
Kerala
EMS Reply about rss in Niyamasabha
Kerala

'ആർഎസ്എസ് ഹിന്ദുക്കളുടെ സന്നദ്ധ സംഘടന'; ചർച്ചയായി നിയമസഭയിൽ ഇഎംഎസ് നൽകിയ മറുപടി

Web Desk
|
18 Jun 2025 7:03 PM IST

എം.എം തോമസിന്റെ ചോദ്യത്തിനാണ് 1967 ആഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് മറുപടി നൽകിയത്.

കോഴിക്കോട്: ആർഎസ്എസിനെ കുറിച്ച് മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാട് നിയമസഭയിൽ നൽകിയ മറുപടി ചർച്ചയാകുന്നു. എം.എം തോമസിന്റെ ചോദ്യത്തിനാണ് 1967 ആഗസ്റ്റ് ഒന്നിന് മുഖ്യമന്ത്രി മറുപടി നൽകിയത്.

എം.എം തോമസിന്റെ ചോദ്യങ്ങൾ

  • രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) എന്നൊരു സംഘടന കേരളത്തിൽ പ്രവർത്തിച്ചുവരുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
  • ഈ സംഘടന രാഷ്ട്രീയ സംഘടനയാണോ അതോ വർഗീയ സംഘടനയാണോ?
  • ഈ സംഘടന അതിലെ അംഗങ്ങൾക്ക് സൈനിക പരിശീലനം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
  • പരിശീലനത്തിനായി ക്ഷേത്രങ്ങളുടെ പരിസരങ്ങൾ ഉപയോഗിക്കുന്നുണ്ടോ?
  • ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ പരിസരം പരിശീലനത്തിന് ഉപയോഗിക്കുന്നുണ്ടോ?
  • ഉണ്ടെങ്കിൽ ഇത് തടയാൻ ആവശ്യമായ നടപടി സ്വീകരിക്കുമോ?
  • ഒരു അർധസൈനിക സംഘടനയായ ആർഎസ്എസ് പെരുമാൾ സേവാസംഘം, ഹിന്ദു മത മഹാപരിഷത് മുതലായ പേരുകൾ സ്വീകരിച്ച് മലബാറിലെ കർഷകരെ ദ്രോഹിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടോ?
  • ഉണ്ടെങ്കിൽ ഇത് തടയാൻ നടപടി സ്വീകരിക്കുമോ?
  • ഗുരുവായൂരപ്പൻ കോളജിലെ അധ്യാപക സമരത്തെ നേരിടാൻ മാനേജ്‌മെന്റ് ആർഎസ്എസുകാരെ ഉപയോഗപ്പെടുത്തിയോ?

ആർഎസ്എസ് ഹിന്ദുക്കളുടെ സന്നദ്ധ സംഘടനയാണ് എന്നായിരുന്നു ഇഎംഎസ് നൽകിയ മറുപടി. സൈനിക പരിശീലനം നൽകുന്നതായി അറിവില്ല. എന്നാൽ ഡ്രിൽ, ലാത്തി മുതലായ കായികപരിശീലനം നൽകുന്നതായി അറിവുണ്ട്. പൊതുക്ഷേത്രങ്ങളുടെ പരിസരം ഉപയോഗിക്കുന്നില്ല. എന്നാൽ ചില സ്വകാര്യ കോവിലുകളുടെ പരിസരം ഇതിനായി ഉപയോഗിക്കുന്നുണ്ട് എന്നും മുഖ്യമന്ത്രി നിയമസഭയിൽ മറുപടി നൽകി.




Related Tags :
Similar Posts