< Back
Kerala
രക്ഷിതാക്കളോടും വിദ്യാ​ർഥികളോടും പറയാതെ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കി; അടിമാലി ഗവ.ഹൈസ്കൂളിൽ പ്രതിഷേധം
Kerala

രക്ഷിതാക്കളോടും വിദ്യാ​ർഥികളോടും പറയാതെ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കി; അടിമാലി ഗവ.ഹൈസ്കൂളിൽ പ്രതിഷേധം

Web Desk
|
2 Jun 2025 10:56 AM IST

പ്രധാനധ്യാപികയെ യൂത്ത് കോൺഗ്രസ് ഉപരോധിച്ചു

ഇടുക്കി: മുന്നറിയിപ്പില്ലാതെ ഇംഗ്ലീഷ് മീഡിയം നിർത്തലാക്കിയെന്നാരോപിച്ച് അടിമാലി ഗവ.ഹൈസ്കൂളിൽ രക്ഷിതാക്കളുടെ പ്രതിഷേധം.പ്രധാനധ്യാപികയെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഉപരോധിച്ചു.

മലയാളമീഡിയവും ഇംഗ്ലീഷ് മീഡിയവുമാണ് സ്കൂളിലുണ്ടായിരുന്നത്. എന്നാല്‍ വിദ്യാര്‍ഥികളില്ല എന്ന പേരില്‍ ഇംഗ്ലീഷ് മീഡിയം നിര്‍ത്തലാക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. മൂന്ന് വിദ്യാര്‍ഥികള്‍ മാത്രമായിരുന്നു ഇംഗ്ലീഷ് മീഡിയത്തിലുണ്ടായിരുന്നു. എന്നാല്‍ ഈ തീരുമാനം സ്കൂള്‍ തുറക്കുന്ന ദിവസമാണ് രക്ഷിതാക്കളെ അറിയിച്ചതെന്നാണ് ഉയരുന്ന വിമര്‍ശനം.

പ്രവേശനോത്സവത്തിനായി ഒരുങ്ങിയ സ്കൂളില്‍ യൂത്ത് കോണ്‍ഗ്രസും കെഎസ്‍യുവും പ്രതിഷേധത്തിയത്. നിലവില്‍ ഇംഗ്ലീഷ് മീഡിയത്തില്‍ പഠിക്കുന്ന കുട്ടികളുടെ തുടര്‍പഠനം ബുദ്ധിമുട്ടിലാകുമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. ടിസി വാങ്ങി മറ്റൊരു സ്കൂളില്‍ പോകണമെങ്കിലും അതിന് സമയം നല്‍കിയില്ലെന്നും രക്ഷിതാക്കളും ആരോപിക്കുന്നു.


Similar Posts