< Back
Kerala

Kerala
സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണം; വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം
|7 May 2024 6:31 PM IST
തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് ഉറപ്പുവരുത്തണമെന്ന് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത കെട്ടിടങ്ങളിൽ ക്ലാസ് നടത്താൻ പാടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപന മേധാവികളുടെ യോഗത്തിലാണ് നിർദേശം നൽകിയത്. സംസ്ഥാനത്ത് ജൂൺ മൂന്നിന് തന്നെ സ്കുളുകൾ തുറക്കുമെന്നും ഒരുക്കങ്ങൾ പൂർത്തിയാക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിരുന്നു.