< Back
Kerala
ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം; സംസ്ഥാനത്ത്  ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം
Kerala

ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം

Web Desk
|
6 Feb 2025 6:31 PM IST

സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകർക്കുന്നുവെന്ന് സംഘടനകള്‍ ആരോപിച്ചു

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്ന് മുതല്‍ സിനിമാ സമരം. സിനിമാ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം. ജിഎസ്ടിക്കൊപ്പമുള്ള വിനോദ നികുതി കുറക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഷൂട്ടിങ്ങും സിനിമ പ്രദർശനവും ഉൾപ്പെടെ സിനിമാമേഖല സ്തംഭിപ്പിച്ചാണ് സമരം.

സാമ്പത്തിക പ്രതിസന്ധി സിനിമ മേഖലയെ തകർക്കുന്നുവെന്ന് സംഘടനകള്‍ ആരോപിച്ചു. താരങ്ങള്‍ വേതനം കുറക്കണമെന്ന് നിർമാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. സിനിമ നിർമിക്കാൻ പറ്റാത്ത സ്ഥിതിയാണെന്നും സർക്കാർ സിനിമ മേഖലക്ക് ഒന്നും ചെയ്യുന്നില്ലെന്നും സംഘടന വിമർശനമുന്നയിച്ചു.

'ജനുവരിയിൽ മലയാള സിനിമയുടെ തിയറ്റർ നഷ്ടം 101കോടിയാണ്. തിയറ്ററിൽ റിലീസായ 28ചിത്രങ്ങളിൽ നേട്ടമുണ്ടാക്കിയത് 'രേഖാചിത്രം' മാത്രമാണ്. സിനിമാ നിർമാണ ചെലവിന്റെ 60 ശതമാനവും താരങ്ങൾക്കുൾപ്പെടെ പ്രതിഫലം നൽകാനാണ് ചെലവിടുന്നത്. താരങ്ങളുടെ പ്രതിഫലം ചിന്തിക്കാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്. സർക്കാർ സിനിമ മേഖലക്ക് ഒന്നും ചെയ്യുന്നില്ല. ഒരു രൂപ ലഭിച്ചാൽ 30 പൈസ സർക്കാരിന് കൊടുക്കേണ്ട അവസ്ഥയാണുള്ളത്'- പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പറഞ്ഞു.

Similar Posts