< Back
Kerala
Environmentalist professor T Shobeendran passes away, T Shobeendran, environmentalist

പ്രൊഫ. ടി ശോഭീന്ദ്രൻ

Kerala

പരിസ്ഥിതി പ്രവർത്തകൻ പ്രൊഫ. ടി ശോഭീന്ദ്രൻ അന്തരിച്ചു

Web Desk
|
13 Oct 2023 12:23 AM IST

ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ പ്രൊഫസർ ടി. ശോഭീന്ദ്രൻ അന്തരിച്ചു. 76 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ അധ്യാപകനായിരുന്നു. ഷട്ടർ(2013), അമ്മ അറിയാൻ(1986), കൂറ(2021) എന്നീ ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. സഹയാത്രി, ഇന്ദിരാ പ്രിയദർശിനി വൃക്ഷമിത്ര തുടങ്ങിയ പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്.

Summary: Environmentalist professor T Shobeendran passes away

Similar Posts