< Back
Kerala

Kerala
പരിസ്ഥിതി ലോലമേഖലാ ഉത്തരവ്: കർഷക സമൂഹം ആശങ്കപ്പെടേണ്ടതില്ലെന്ന് വനം മന്ത്രി
|8 Jun 2022 10:11 AM IST
'ഇപ്പോഴുള്ള വിവാദം അനാവശ്യം,സർക്കാരിനെയും കർഷകരെയും തമ്മിലടിപ്പിക്കാൻ നീക്കം നടക്കുന്നു'
തിരുവനന്തപുരം: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ വിധിയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ. വിധി ഇപ്പോഴുള്ള പ്രശ്‌നവുമായി ബന്ധപ്പെട്ടതല്ല. ഇക്കാര്യത്തിൽ സുപ്രിം കോടതിയെയും കേന്ദ്രത്തെയും സമീപിക്കാൻ ഉള്ള വാതിലുകൾ തുറന്നു കിട്ടിയിട്ടുണ്ട്. ജനവാസ മേഖലയെ ഒഴിവാക്കണമെന്നതാണ് സർക്കാർ നിലപാടെന്നും മന്ത്രി പറഞ്ഞു.
കർഷക സമൂഹം ആശങ്കപ്പെടേണ്ടതില്ല.സർക്കാർ അവർക്കൊപ്പമാണ്. കർഷക താൽപര്യം സംരക്ഷിക്കാൻ ഉള്ള വഴികളാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകരുമായി ഏറ്റുമുട്ടലിന്റെ സാഹചര്യം ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
'സുപ്രിംം കോടതിയെ നേരിട്ട് സമീപിക്കാൻ സാധിക്കുമോ എന്നതാണ് പ്രധാനമായും പരിശോധിക്കുന്നത്. ഇപ്പോഴുള്ള വിവാദം അനാവശ്യമാണെന്നും സർക്കാരിനെയും കർഷകരെയും തമ്മിലടിപ്പിക്കാൻ നീക്കം നടക്കുന്നതായും ശശീന്ദ്രൻ പറഞ്ഞു.