< Back
Kerala

Kerala
പിശക് പറ്റിയെന്ന് ഇൻഡിഗോ പറയട്ടെ, വിമാനത്തിൽ കയറുന്നത് അപ്പോൾ ആലോചിക്കാം: ഇ.പി ജയരാജൻ
|22 July 2023 8:47 PM IST
വിമാനത്തിൽ കയറില്ലെന്ന തീരുമാനം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥർ തന്നെ ബന്ധപ്പെട്ടിരുന്നുവെന്നും ജയരാജൻ പറഞ്ഞു.
തിരുവനന്തപുരം: തങ്ങൾക്ക് പിശക് പറ്റിയെന്ന് ഇൻഡിഗോ പറഞ്ഞാൽ വിമാനത്തിൽ കയറുന്നത് അപ്പോൾ ആലോചിക്കാമെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജൻ. മാപ്പ് പറയണമെന്നൊന്നും ആവശ്യപ്പെടുന്നില്ല. മാപ്പ് പറയുക എന്നത് പഴയ ഫ്യൂഡൽ രീതിയുടെ ഭാഗമാണ്. പക്ഷേ പിശകുപറ്റിയെന്ന് അവർ സമ്മതിക്കണം. തന്റെ മുന്നിൽവെച്ച് മുഖ്യമന്ത്രിയെ ആക്രമിക്കാൻ വന്നാൽ വേറെ എന്താണ് ചെയ്യേണ്ടിയിരുന്നതെന്നും ജയരാജൻ ചോദിച്ചു.
മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി വന്നവർക്ക് രണ്ടാഴ്ചയും അവരെ തടയാൻ ശ്രമിച്ച തനിക്ക് മൂന്നാഴ്ചയുമാണ് വിലക്ക് ഏർപ്പെടുത്തിയത്. അപ്പോൾ അവരെക്കാൾ വലിയ തെറ്റ് ചെയ്ത ആളായി താൻ മാറി. അവരുടെ ശിക്ഷ ഏറ്റുവാങ്ങേണ്ട ആവശ്യം തനിക്കില്ല. അതുകൊണ്ട് കഴിഞ്ഞ ഒരു വർഷത്തിലേറെയായി അവരുടെ വിമാനത്തിൽ കയറിയിട്ടില്ലെന്നും ജയരാജൻ പറഞ്ഞു.