< Back
Kerala
EP Jayarajan

EP Jayarajan

Kerala

'കേന്ദ്രസർക്കാർ ഭയപ്പാടില്‍'; യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ് അപലപനീയമെന്ന് ഇ.പി.ജയരാജൻ

Web Desk
|
3 Oct 2023 2:41 PM IST

ഓൺലൈൻ പോർട്ടലായ 'ന്യൂസ്‌ക്ലിക്കി'ലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ്

തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ് സാധാരണഗതിയിൽ സംഭവിക്കാൻ പാടില്ലാത്തതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. പൊലീസിനെ ഉപയോഗിച്ചുകൊണ്ടുള്ള നടപടി അപലപനീയമാണെന്നും കേന്ദ്രസർക്കാർ വല്ലാത്ത ഭയപ്പാടിലാണെന്നും ഇ.പി ജയരാജൻ പറഞ്ഞു.

ഇന്ന് രാവിലെയാണ് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അനുവദിച്ച ഡൽഹിയിലെ വസതിയില്‍ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസ് ക്ലിക്കിന്‍റെ ഗ്രാഫിക്സ് ഡിസൈനർ താമസിച്ചത് യെച്ചൂരിക്ക് അനുവദിച്ച വീട്ടിലാണ്. നിലവിൽ കിസാൻ സഭയുടെ ഓഫീസാണ് ഇവിടെ പ്രവർത്തിക്കുന്നത്.

ഓൺലൈൻ പോർട്ടലായ 'ന്യൂസ്‌ക്ലിക്കി'ലെ മാധ്യമപ്രവർത്തകരുടെ വീടുകളിൽ നടന്ന റെയ്ഡിനു പിന്നാലെയാണ് യെച്ചൂരിയുടെ വീട്ടിലെ റെയ്ഡ്. ഡൽഹി പൊലീസിന്‍റെ സ്‌പെഷൽ സെല്ലിന്റെ നേതൃത്വത്തിലാണ് നിരവധി പേരുടെ വസതികളിൽ പരിശോധന നടക്കുന്നത്. ചൈനീസ് ഫണ്ട് ലഭിച്ചെന്ന ആരോപണത്തെ തുടർന്നാണ് റെയ്ഡ്.

ഇന്നു പുലർച്ചെയാണ് പൊലീസ് സംഘം മാധ്യമപ്രവർത്തകരുടെ വീടുകളിലെത്തിയത്. ന്യൂസ്‌ക്ലിക്കിന് ചൈനീസ് ഫണ്ട് ലഭിക്കുന്നുണ്ടെന്ന ആരോപണങ്ങൾക്കു പിന്നാലെയാണ് റെയ്ഡ് നടന്നത്. ഡൽഹി, നോയ്ഡ, ഗാസിയാബാദ് എന്നിവിടങ്ങളിലുള്ള സഞ്ജയ് രജൗറ, ഭാഷാ സിങ്, ഊർമിളേഷ്, പ്രബിർ പുരകായസ്ത, അഭിസാർ ശർമ, ഔനിന്ദ്യോ ചക്രവർത്തി എന്നിവരുടെ വീടുകളിലായിരുന്നു പരിശോധന.

Similar Posts