< Back
Kerala
ഇ.പി ജയരാജന്റെ വാദം പൊളിയുന്നു; പ്രതിഷേധക്കാർ മദ്യപിച്ചതിന് തെളിവില്ല
Kerala

ഇ.പി ജയരാജന്റെ വാദം പൊളിയുന്നു; പ്രതിഷേധക്കാർ മദ്യപിച്ചതിന് തെളിവില്ല

Web Desk
|
14 Jun 2022 8:12 AM IST

പരിശോധന നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്നും ആരോപണം

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായി വിമാനത്തിൽ പ്രതിഷേധിച്ച മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മദ്യപിച്ചതിന് തെളിവില്ല.മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയാനുള്ള പരിശോധന നടത്തിയില്ല. ഡോക്ടർമാർ പരിശോധന വേണമെന്ന് നിർദേശിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. പരിശോധന നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയ്യാറായില്ലെന്നും ആരോപണമുണ്ട്.

പ്രവർത്തകർ മദ്യപിച്ചാണ് വിമാനത്തിൽ പ്രതിഷേധിച്ചതെന്ന് ഇ.പി ജയരാജൻ ഇന്നലെ ആരോപിച്ചിരുന്നു. പ്രതിഷേധക്കാർക്ക് നടക്കാൻ പോലും ആവുന്നില്ലെന്നും അവർ ആടിയാടിയാണ് നിന്നിപുന്നതുമെന്നും ഇ.പി ജയരാജൻ ഇന്നലെ പറഞ്ഞിരുന്നു.

അതേസമയം, വിമാനത്തിനുള്ളിൽ പ്രതിഷേധ സാധ്യത നേരത്തെ തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. ഉന്നത ഉദ്യോഗസ്ഥരാണ് മുഖ്യമന്ത്രിയെ ഇക്കാര്യം അറിയിച്ചത്. മൂന്ന് പേരെയും വിമാനത്തിൽ നിന്ന് ഒഴിവാക്കാൻ പൊലീസ് ശ്രമിക്കുകയും ചെയ്തു. എന്നാൽ ടിക്കറ്റെടുത്തവരെ അകാരണമായി ഒഴിവാക്കാൻ കഴിയില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചിരുന്നു.

Similar Posts