< Back
Kerala
ഡിസി ബുക്സിനെതിരായ ഇ.പിയുടെ പരാതി; തുടരന്വേഷണ നടപടികൾ ശക്തമാക്കി പൊലീസ്
Kerala

ഡിസി ബുക്സിനെതിരായ ഇ.പിയുടെ പരാതി; തുടരന്വേഷണ നടപടികൾ ശക്തമാക്കി പൊലീസ്

Web Desk
|
2 Dec 2024 7:08 AM IST

രേഖകളിൽ വ്യക്തത വരുത്തുന്നതിനായി ഡിസി ബുക്സിൽ വീണ്ടും പരിശോധന നടത്തും

കണ്ണൂർ: ഡിസി ബുക്സിനെതിരായ ഇ.പി ജയരാജന്റെ പരാതിയിൽ തുടരന്വേഷണ നടപടികൾ ശക്തമാക്കി പൊലീസ്. കരാർ അടക്കുള്ള രേഖകളിൽ വ്യക്തത വരുത്തുന്നതിനായി ഡിസി ബുക്സിൽ വീണ്ടും പരിശോധന നടത്തും. ഇ.പി ജയരാജൻ , ഡിസി രവി ,ഡിസി ബുക്സ് ജീവനക്കാർ എന്നിവരുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തും.

ഇ.പി പുസ്തകം എഴുതാനേൽപ്പിച്ച മാധ്യമപ്രവർത്തകന്റെ മൊഴിയും വീണ്ടും എടുക്കും. ഉപതെരഞ്ഞെടുപ്പ് ദിനം പുസ്തകത്തിന്റെ ഉള്ളടക്കം മാധ്യമങ്ങളിൽ വന്നതിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നാണ് ഇ.പിയുടെ പരാതി. ഗൂഢാലോചന, പുസ്തകത്തിന്റെ ഉള്ളടക്കം ചോർന്നത് അടക്കമുള്ള വിഷയങ്ങളിൽ വ്യക്തത വരുത്തുന്നതിനാണ് തുടരന്വേഷണം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് DGP മടക്കിയിരുന്നു. പ്രാഥമിക റിപ്പോർട്ടിൻമേൽ തുടരന്വേഷണം വേണമെന്ന് LDF നേതൃത്വവും ആവശ്യപ്പെട്ടിരുന്നു.

Similar Posts