< Back
Kerala

Kerala
ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കില്ല; തീരുമാനം പിൻവലിച്ച് സുഹ്റ അബ്ദുൾ ഖാദർ
|15 May 2024 5:20 PM IST
പാർട്ടിയും മുന്നണിയും പിന്തുണ ഉറപ്പ് നൽകിയതോടെയാണ് പിൻമാറ്റം
കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സ്ഥാനം രാജിവെക്കാനുള്ള തീരുമാനം പിൻവലിച്ച് സുഹ്റ അബ്ദുൾ ഖാദർ. ലീഗ് പ്രാദേശിക നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതകളെ തുടർന്നായിരുന്നു രാജി തീരുമാനം.
പാർട്ടിയും മുന്നണിയും പിന്തുണ ഉറപ്പ് നൽകിയതോടെയാണ് പിൻമാറ്റം. അഞ്ച് വർഷം പൂർത്തിയാക്കുമെന്നും പാർട്ടിക്കും മുന്നണിക്കും താൻ ഉയർത്തിയ വിഷയങ്ങൾ ബോധ്യപ്പെട്ടെന്നും സുഹ്റ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയാണ് സുഹ്റ ലീഗ് നേതൃത്വത്തിന് പരാതി നൽകിയത്. പ്രതിപക്ഷം ഉയർത്തിയ ചില അഴിമതി ആരോപണങ്ങൾക്ക് പാർട്ടിയിൽ നിന്ന് തനിക്ക് പിന്തുണ ലഭിച്ചില്ല എന്നായിരുന്നു സുഹ്റയുടെ ആരോപണം.