< Back
Kerala

Kerala
കൊച്ചിയില്‍ കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ
|31 Aug 2024 8:08 PM IST
ബസിന്റെ മുൻ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച പ്രതി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു
എറണാകുളം: കളമശ്ശേരി എച്ച്.എം.ടി ജങ്ഷനിൽ ഓടിക്കൊണ്ടിരുന്ന ബസിൽക്കയറി കണ്ടക്ടറെ കുത്തിക്കൊന്ന പ്രതി പിടിയിൽ. കളമശ്ശേരി സ്വദേശി മിനൂബ് ആണ് പിടിയിലായത്. ഇടുക്കി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. ബസില്‍ ഓടിക്കയറിയ പ്രതി ആക്രമണശേഷം ഇറങ്ങിയോടിയിരുന്നു. എറണാകുളത്ത് നിന്ന് കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് സർവീസ് നടത്തുന്ന ഹിദായത്ത് ബസിലെ കണ്ടക്ടറാണ് കൊല്ലപ്പെട്ട അനീഷ്. എച്ച്.എം.ടി ജങ്ഷനിൽ നിന്ന് എൻ.എ.ഡിയിലേക്ക് പോകുന്ന വഴിയിൽ വെച്ചായിരുന്നു സംഭവം. ബസിന്റെ മുൻ വാതിലിലൂടെ അകത്തേക്ക് പ്രവേശിച്ച പ്രതി കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു.