
മഹാരാജാസ് കോളജിൽ പുല്ല് പിടിപ്പിക്കാൻ 60 ശതമാനം കമ്മീഷൻ വാങ്ങിയ വ്യക്തിയാണ് ഗ്യാനേഷ് കുമാർ; തെരഞ്ഞെടുപ്പ് കമ്മീഷണറെ പരിഹസിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ്
|'കോളജ് മുറ്റത്ത് വിരിച്ച പുല്ലിൽ കൊള്ള നടത്തിയവൻ മോദിയും ആർഎസ്എസും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്നവനാണ്'
കൊച്ചി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പരിഹസിച്ച് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. മഹാരാജാസ് കോളജിൽ പുല്ല് പിടിപ്പിക്കാൻ 60 ശതമാനം കമ്മീഷൻ വാങ്ങിയ വ്യക്തിയാണ് ഗ്യാനേഷ് കുമാറെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു.
കോളജ് മുറ്റത്ത് വിരിച്ച പുല്ലിൽ കൊള്ള നടത്തിയവൻ മോദിയും ആർഎസ്എസും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്നവനാണ് തെരഞ്ഞെടുപ്പ് കമ്മീഷണറെന്ന് മുഹമ്മദ് ഷിയാസ് ഫേസ്ബുക്കിൽ കുറിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ മറുപടി നാലായി മടക്കി വെക്കേണ്ടടുത്തു വച്ചാൽ മതിയെന്നും രാജ്യത്തെ ജനങ്ങളോടും രാഹുൽഗാന്ധിയോടും വേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
'പണ്ട് ഗ്യാനേഷ് കുമാർ എറണാകുളം ജില്ലാ കലക്ടർ ആയിരിക്കുമ്പോൾ മഹാരാജാസ് കോളേജിൽ മോഡി പിടിപ്പിക്കലിന്റെ ഭാഗമായി ഒരു കോടിയോളം രൂപ ചെലവഴിച്ചു കോളേജ് മുഴുവൻ പുല്ലു പിടിപ്പിക്കുകയുണ്ടായി. അന്ന് ഞാൻ അവിടെ പി ജി വിദ്യാർത്ഥിയാണ്. ഒരു കോടി രൂപയുടെ പുല്ല് ഒരു കൊല്ലം നിന്നില്ല. എന്റെ ഡിപ്പാർട്ട്മെന്റ് തലവനും പിന്നീട് പ്രിൻസിപ്പലുമായ അധ്യാപകൻ എന്നോട് പറഞ്ഞത് ചെലവാക്കിയ തുകയിൽ 60 ശതമാനം കമ്മീഷൻ വാങ്ങിയ വ്യക്തിയായിരുന്നു അന്ന് കോളേജ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടർ എന്ന്'-മുഹമ്മദ് ഷിയാസ് പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പണ്ട് ഗ്യാനേഷ് കുമാർ എറണാകുളം ജില്ലാ കളക്ടർ ആയിരിക്കുമ്പോൾ മഹാരാജാസ് കോളേജിൽ മോഡി പിടിപ്പിക്കലിന്റെ ഭാഗമായി ഒരു കോടിയോളം രൂപ ചെലവഴിച്ചു കോളേജ് മുഴുവൻ പുല്ലു പിടിപ്പിക്കുകയുണ്ടായി. അന്ന് ഞാൻ അവിടെ പി ജി വിദ്യാർത്ഥിയാണ്. ഒരു കോടി രൂപയുടെ പുല്ല് ഒരു കൊല്ലം നിന്നില്ല. എന്റെ ഡിപ്പാർട്ട്മെന്റ് തലവനും പിന്നീട് പ്രിൻസിപ്പലുമായ അധ്യാപകൻ എന്നോട് പറഞ്ഞത് ചെലവാക്കിയ തുകയിൽ 60 ശതമാനം കമ്മീഷൻ വാങ്ങിയ വ്യക്തിയായിരുന്നു അന്ന് കോളേജ് ഡെവലപ്മെന്റ് കമ്മിറ്റിയുടെ ചെയർമാനായ ജില്ലാ കളക്ടർ എന്ന്.
കോളേജ് മുറ്റത്ത് വിരിച്ച പുല്ലിൽ കൊള്ള നടത്തിയവൻ മോദിയും ആർഎസ്എസും ഇരിക്കാൻ പറയുമ്പോൾ കിടക്കുന്നവനാണ്. ഇവനിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ട. തിരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ മറുപടി നാലായി മടക്കി വെക്കേണ്ടടുത്തു വച്ചാൽ മതി. രാജ്യത്ത് ജനങ്ങളോട് വേണ്ട.... രാഹുൽഗാന്ധിയോടും വേണ്ട......തെരുവിൽ കാണാം🔥