< Back
Kerala

Kerala
എറണാകുളത്ത് മത്സ്യത്തൊഴിലാളിയെ മർദിച്ചവശനാക്കിയ കേസ്: 5 പേർ അറസ്റ്റിൽ
|6 April 2023 8:57 PM IST
കഴിഞ്ഞ മാസം 29നായിരുന്നു സംഭവം, ആലുവ റെയിൽവേ സ്റ്റേഷന് സമീപത്ത് വെച്ച് അഞ്ചംഗ സംഘം മർദിക്കുകയായിരുന്നു
കൊച്ചി: എറണാകുളത്ത് മത്സ്യതൊഴിലാളിയെ മർദ്ദിച്ച് അവശനാക്കിയ കേസിൽ 5 പേർ അറസ്റ്റിൽ. ആലുവ സ്വദേശികളാണ് പിടിയിലായത്. മുനമ്പം ഹാർബറിലെ തൊഴിലാളിയായ കൊല്ലം സ്വദേശി ഉദയകുമാറിനായിരുന്നു മർദനമേറ്റത്.
കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. ആലുവ റെയിൽവേസ്റ്റേഷന് സമീപത്ത് വെച്ച് അഞ്ചംഗ സംഘം മർദിക്കുകയായിരുന്നു. ഉദയകുമാറിന്റെ ആദ്യ ഭാര്യയുടെ സഹോദരനടക്കമുള്ളവരായിരുന്നു സംഘത്തിൽ. ഇവരാണിപ്പോൾ പൊലീസ് പിടിയിലായിരിക്കുന്നത്.
29ാം തീയതി രാത്രി ആലുവയിൽ ട്രെയിനിറങ്ങിയപ്പോഴാണ് ഉദയകുമാറിന് മർദനമേറ്റത്. മർദ്ദനത്തിൽ ഉദയകുമാറിന്റെ വാരിയെല്ലുകൾ ഒടിയുകയും തലയ്ക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ഇയാൾ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കുകയും അഞ്ചംഗ സംഘത്തെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എല്ലാവരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.