< Back
Kerala
വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി എടുത്തു
Kerala

വനിതാ ഡോക്ടർക്ക് നേരെ ലൈംഗികാതിക്രമം; പരാതിക്കാരിയുടെ മൊഴി എടുത്തു

Web Desk
|
6 Sept 2023 6:34 AM IST

ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് 2019ൽ ലൈംഗികാതിക്രമത്തിനു ശ്രമിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതി.

എറണാകുളം: എറണാകുളം ജനറൽ ആശുപത്രിയിലെ വനിതാ ഡോക്ടർക്കെതിരായ ലൈംഗികാതിക്രമ പരാതിയിൽ പരാതിക്കാരിയായ വനിതാ ഡോക്ടറുടെ മൊഴി എടുത്തു. വിദേശത്തുള്ള ഡോക്ടറിൽ നിന്നു ഓൺലൈൻ വഴിയാണ് മൊഴിയെടുത്തത്. പരാതിക്കാരിയായ വനിത ഡോക്ടർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന കാലത്തെ രേഖകളും പൊലീസ് ശേഖരിക്കും. തുടർന്നായിരിക്കും പ്രതിയായ ഡോക്ടറെ ചോദ്യം ചെയ്യുന്നത്.

ജനറൽ മെഡിസിൻ വിഭാഗം മേധാവിയായിരുന്ന ഡോ. മനോജ് 2019ൽ ലൈംഗികാതിക്രമത്തിനു ശ്രമിച്ചു എന്നാണ് വനിതാ ഡോക്ടറുടെ പരാതി. വനിതാ ഡോക്ടറുടെ പരാതിയിൽ ആരോഗ്യ വകുപ്പും ഡോക്റ്റർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Similar Posts