< Back
Kerala
ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്ത ടി.ടി.ഇക്ക് മർദനം
Kerala

ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്ത ടി.ടി.ഇക്ക് മർദനം

Web Desk
|
15 Feb 2022 10:30 AM IST

രണ്ടു ഇതരസംസ്ഥാനതൊഴിലാളികൾ കസ്റ്റഡിയിൽ

ടിക്കറ്റില്ലാത്തത് ചോദ്യം ചെയ്ത ട്രാവലിങ് ടിക്കറ്റ് എക്‌സാമിനർക്ക്‌ (ടി.ടി.ഇ) മർദനം. എറണാകുളം - ഹൗറ അന്ത്യോദയ എക്‌സ്പ്രസിലെ ടി.ടി.ഇക്ക് മർദനമേറ്റത്. പെരുമ്പാവൂർ സ്വദേശി കുറുപ്പൻ ബെസിക്കാണ് മർദ്ദനമേറ്റത്.

രണ്ടു ഇതരസംസ്ഥാന തൊഴിലാളികളാണ് ഇദ്ദേഹത്തെ മർദിച്ചത്. ഇവരെ ആർ.പി.എഫ് കസ്റ്റഡിയിൽ എടുത്തു.ആലുവയ്ക്കും തൃശ്ശൂരിനും ഇടയിൽ വെച്ചാണ് ഇവർ ടി.ടി.ഇയെ മർദിച്ചത്. രാത്രി ഒരുമണിയോടെയാണ് സംഭവം.ടി.ടി.ഇയുടെ മൊബൈൽ ഫോണും ഇവർ തട്ടിയെടുത്തു.ഉടൻ റെയിൽവെ പൊലീസിൽ പരാതി നൽകുകയായിരുന്നു. തൃശൂരിൽ വെച്ചാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ടി.ടി.ഇയെ എറണാകുളം രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Tags :
Similar Posts