< Back
Kerala

Kerala
കൂട്ടത്തല്ലുണ്ടായ പൂണിത്തുറ ലോക്കൽ കമ്മിറ്റി പിരിച്ചുവിടും
|9 Oct 2024 11:08 PM IST
പാര്‍ട്ടി പ്രവർത്തകർ തമ്മിൽ സംഘട്ടനമുണ്ടായതിന് പിന്നാലെയാണ് തീരുമാനം
കൊച്ചി: കൂട്ടത്തല്ലുണ്ടായ എറണാകുളം പൂണിത്തുറ ലോക്കൽ കമ്മറ്റി പിരിച്ചുവിടും. ലോക്കൽ സമ്മേളനം റദ്ദാക്കി. സിപിഎം എറണാകുളം ജില്ലാ കമ്മറ്റിയുടെതാണ് തീരുമാനം. പാർട്ടി യോഗത്തിന് ശേഷം പേട്ട ജംങ്ഷനിൽവെച്ച് പ്രവർത്തകർ തമ്മിൽ സംഘട്ടനമുണ്ടായതിന് പിന്നാലെയാണ് തീരുമാനം. സംഭവത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്ത ആറുപേരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചിരുന്നു. ഏരിയാ കമ്മിറ്റി അംഗത്തെയും രണ്ട് എൽസി അംഗങ്ങളേയും പുറത്താക്കും. മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാരെ പുറത്താക്കാനും തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് ലോക്കൽ കമ്മിറ്റി ജില്ലാ കമ്മിറ്റിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവം പാർട്ടിയ്ക്ക് വലിയ ക്ഷീണമുണ്ടാക്കിയെന്നാണ് വിലയിരുത്തൽ.