< Back
Kerala

Kerala
എറണാകുളത്ത് അജ്ഞാതന്‍ തീകൊളുത്തി മരിച്ചു
|6 Oct 2021 9:21 PM IST
ദേശീയപാതക്കരികിലെ കെട്ടിടത്തിന്‍റെ ടെറസിലുള്ള ശുചിമുറിയിൽ കയറിയാണ് ഇയാള്‍ തീകൊളുത്തിയത്.
എറണാകുളം ഇടപ്പള്ളിയിൽ അജ്ഞാതന്‍ തീ കൊളുത്തി ആത്മഹത്യ ചെയ്തു. ഇടപ്പള്ളി പത്തടിപ്പാലത്തിന് സമീപമാണ് സംഭവം. ദേശീയപാതക്കരികിലെ കെട്ടിടത്തിന്‍റെ ടെറസിലുള്ള ശുചിമുറിയിൽ കയറിയാണ് ഇയാള്‍ തീകൊളുത്തിയത്. കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് തീ അണക്കാനെത്തിയവരാണ് ആത്മഹത്യാ ശ്രമം കണ്ടത്. തീ അണച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ചയാളെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി