< Back
Kerala
et taison to contest from paravur
Kerala

വി.ഡി സതീശനെതിരെ ഇ.ടി ടൈസണ്‍; പറവൂരില്‍ മത്സരിക്കാന്‍ കൈപ്പമംഗലം എംഎല്‍എ

Web Desk
|
8 March 2026 5:34 PM IST

സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇ.ടി ടൈസണെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായത്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ മണ്ഡലമായ പറവൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ഇ.ടി ടൈസണ്‍ മത്സരിച്ചേക്കും. നിലവില്‍ തൃശൂര്‍ കൈപ്പമംഗലം എംഎല്‍എയാണ് ഇ.ടി ടൈസണ്‍. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇ.ടി ടൈസണെ സ്ഥാനാര്‍ഥിയാക്കാന്‍ ധാരണയായത്.

2016ലും 2021ലും ഇ.ടി ടൈസണ്‍ കൈപ്പമംഗലത്തു നിന്ന് വിജയിച്ചതാണ്. ഇവിടെ രണ്ട് ടേം പൂര്‍ത്തിയായ സാഹചര്യത്തിലാണ് പുതിയ മണ്ഡലത്തിലേക്ക് മാറുന്നത്.

പറവൂരില്‍ ശക്തനായ സ്ഥാനാര്‍ഥിയെ തന്നെ നിര്‍ത്തി പ്രതിപക്ഷ നേതാവിനെ മണ്ഡലത്തില്‍ തന്നെ പ്രചാരണത്തില്‍ ഒതുക്കിനിര്‍ത്താന്‍ ഇടതുമുന്നണി ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ കൂടി ഭാഗമായാണ് ഇ.ടി ടൈസണെ പറവൂരില്‍ സ്ഥാനാര്‍ഥിയാക്കുന്നത്.

പറവൂരില്‍ തുടര്‍ച്ചയായ ആറാംജയമാണ് വി.ഡി സതീശന്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ സിപിഐയുടെ എം.ടി നിക്‌സണെയാണ് പരാജയപ്പെടുത്തിയത്. ഇ.ടി ടൈസണ്‍ കൈപ്പമംഗലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശോഭാ സുബിനെയാണ് പരാജയപ്പെടുത്തിയത്.

Similar Posts