< Back
Kerala
അപകടത്തില്‍പെട്ട യുവാവിനെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചു; എട്ട് മണിക്കൂര്‍ റോഡരികില്‍, ഒടുവില്‍ ദാരുണാന്ത്യം
Kerala

അപകടത്തില്‍പെട്ട യുവാവിനെ സുഹൃത്ത് വഴിയില്‍ ഉപേക്ഷിച്ചു; എട്ട് മണിക്കൂര്‍ റോഡരികില്‍, ഒടുവില്‍ ദാരുണാന്ത്യം

Web Desk
|
30 Sept 2021 11:56 AM IST

കോട്ടയം ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം.

കോട്ടയം ഏറ്റുമാനൂരിൽ അപകടത്തെ തുടർന്ന് സുഹൃത്ത് വഴിയിൽ ഉപേക്ഷിച്ച യുവാവിന് ദാരുണാന്ത്യം. അതിരമ്പുഴ സ്വദേശി ബിനു ആണ് മരിച്ചത്. അപകടമുണ്ടായ ശേഷം എട്ടു മണിക്കൂറോളം റോഡിൽ കിടന്ന ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. അപസ്മാരം ഉണ്ടായിരുന്ന ബിനു അമിതമായി മദ്യപിക്കുകയും ചെയ്തിരുന്നു. ഇന്ന് രാവിലെ ബിനുവിനെ മരിച്ചനിലയില്‍ കാണുകയായിരുന്നു.

സംഭവം ഇങ്ങനെ

ഇന്നലെ അര്‍ധരാത്രിയില്‍ ഏറ്റുമാനൂരില്‍ വെച്ച് ബിനുവും സുഹൃത്തും സഞ്ചരിച്ച ഓട്ടോ അപകടത്തില്‍പ്പെടുന്നു. ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷന് നൂറ് മീറ്റര് അകലെയായിരുന്നു അപകടം. അപകടം കണ്ടെത്തിയ നാട്ടുകാരില്‍ ചിലര്‍ വന്ന് ഓട്ടോ നേരെയാക്കുകയും അപകടത്തില്‍പ്പെട്ട ബിനുവിനെ ഓട്ടോയില്‍ തന്നെ കിടത്തുകയും ചെയ്തു. പരിക്കേറ്റ ബിനുവിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ആരും തയ്യാറായില്ല. തുടര്‍ന്ന് അപകട സ്ഥലത്ത് നിന്നും അല്‍പ്പം മുമ്പോട്ട് പോയ ശേഷം ബിനുവിന്‍റെ സുഹൃത്തായ ഓട്ടോ ഡ്രൈവര്‍ വണ്ടി നിര്‍ത്തി പരിക്കേറ്റ ബിനുവിനെ ഒരു കടയുടെ വരാന്തയില്‍ കിടത്തുകയും ചെയ്തു. അല്‍പ്പസമയത്തിന് ശേഷം ബിനുവിനെ ഉപേക്ഷിച്ച് സുഹൃത്ത് ഓട്ടോയുമായി കടന്നുകളയുകയായിരുന്നു. പരിക്കേറ്റ ബിനു റോഡരികില്‍ കിടന്ന് പുളയുന്ന സിസി ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.


Similar Posts