< Back
Kerala

Kerala
കുടുംബ വഴക്കിനിടെ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു
|16 May 2022 9:24 PM IST
ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ (79) ആണ് മരിച്ചത്
ഏറ്റുമാനൂർ: കുടുംബ വഴക്കിനിടെ മകന്റെ മർദനമേറ്റ് അച്ഛൻ മരിച്ചു.ഏറ്റുമാനൂർ മാടപ്പാട് സ്വദേശി മാധവൻ (79) ആണ് മരിച്ചത്. മർദിച്ച മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നു വൈകീട്ടാണ് സംഭവം. മകന്റെ മർദനത്തിന് ശേഷം അച്ഛൻ കുഴഞ്ഞു വീഴുകയായിരുന്നു. മാധവനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു.