
നിലമ്പൂരിൽ പിണറായി വിജയൻ മത്സരിച്ചാലും ജയിക്കില്ല, പിന്നെയല്ലെ പൊതുസ്വതന്ത്രന്‍: പി.വി അന്‍വര്‍
|മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അൻവർ മീഡിയവണിനോട്
മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് പിണറായിസത്തിനുള്ള മറുപടിയായിരിക്കുമെന്ന് പി.വി അൻവർ. തെരഞ്ഞെടുപ്പ് പിണറായിയുടെ കുടുംബാധിപത്യത്തിന് മറുപടി നൽകും. മൂന്നാമതും പിണറായി വരില്ലെന്ന് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഉറപ്പിക്കുമെന്നും പി.വി അൻവർ മീഡിയവണിനോട് വ്യക്തമാക്കി.
നിലമ്പൂരിൽ പിണറായി വിജയൻ മത്സരിച്ചാലും ജയിക്കില്ല. പിന്നെയല്ലേ പൊതുസ്വതന്ത്രന്‍. നാലാം വാര്‍ഷികം ആഘോഷിക്കുന്ന സര്‍ക്കാര്‍ കേരളത്തിന് വേണ്ടി എന്താണ് ചെയ്തത്. കോര്‍പറേറ്റുകള്‍ക്കും സമ്പന്നര്‍ക്കും സൗകര്യം ചെയ്തുകൊടുത്തു എന്നതിലപ്പുറം ജനങ്ങളനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് മറുപടിയില്ല. യുഡിഎഫ് സ്ഥാനാർഥി ആരായാലും നിരുപാധിക പിന്തുണ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജൂൺ 19നാണ് നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്. ജൂൺ 23 നാണ് വോട്ടെണ്ണൽ. നിലമ്പൂർ അടക്കം അഞ്ചിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. നോമിനേഷൻ സമർപ്പിക്കേണ്ട അവസാന ദിവസം ജൂൺ രണ്ടാണ്. സൂക്ഷ്മപരിശോധന ജൂൺ മൂന്നിന് നടക്കും. നോമിനേഷൻ പിൻവലിക്കേണ്ട അവസാനദിനം ജൂൺ അഞ്ചാണ്. പി.വി അന്‍വര്‍ രാജിവെച്ച ഒഴിവിലാണ് നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
Watch Video Report