< Back
Kerala

Kerala
വാവ സുരേഷ് എത്തിയിട്ടും പിടികൊടുത്തില്ല; കാറില്‍ കയറിക്കൂടിയ രാജവെമ്പാല ഒടുവില്‍ പിടിയില്‍
|31 Aug 2022 10:01 AM IST
മലപ്പുറം വഴിക്കടവിൽ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറിൽ കയറിയതായി സംശയമുണ്ടായിരുന്നതായി കാർ ഉടമ സുജിത്ത് പറഞ്ഞു
കോട്ടയം: കോട്ടയം ആർപ്പൂക്കരയിൽ രാജവെമ്പാലയെ പിടികൂടി. ഒരു മാസം മുമ്പ് തൊണ്ണംകുഴി സ്വദേശിയുടെ കാറിൽ കയറി കൂടിയ രാജവെമ്പാലയെന്ന് സംശയം. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പത്തടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടുകയായിരുന്നു. വാവ സുരേഷ് എത്തി കഴിഞ്ഞാഴ്ച കാർ അഴിച്ചു പരിശോധിച്ചിരുന്നു. എന്നിട്ടും രാജവെമ്പാലയെ കണ്ടെത്താനായില്ല. മലപ്പുറം വഴിക്കടവിൽ വെച്ച് ഒരു മാസം മുമ്പ് പാമ്പ് കാറിൽ കയറിയതായി സംശയമുണ്ടായിരുന്നതായി കാർ ഉടമ സുജിത്ത് പറഞ്ഞു.