< Back
Kerala
എല്ലാം മാധ്യമസൃഷ്ടി; ഇ.പി ജയരാജനെതിരെ ഒരു ആരോപണവുമില്ല: എം.വി ഗോവിന്ദൻ
Kerala

'എല്ലാം മാധ്യമസൃഷ്ടി'; ഇ.പി ജയരാജനെതിരെ ഒരു ആരോപണവുമില്ല: എം.വി ഗോവിന്ദൻ

Web Desk
|
27 Dec 2022 4:28 PM IST

പരാതി എഴുതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. എന്നാൽ അതെല്ലാം തള്ളിക്കൊണ്ടാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതികരണം.

ന്യൂഡൽഹി: ഇ.പി ജയരാജനെതിരായ ആരോപണം മാധ്യമസൃഷ്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. പരാതി എഴുതി നൽകിയാൽ അന്വേഷിക്കാം എന്നായിരുന്നു എം.വി ഗോവിന്ദൻ നേരത്തെ പറഞ്ഞത്. എന്നാൽ അതെല്ലാം തള്ളിക്കൊണ്ടാണ് ഇന്ന് അദ്ദേഹത്തിന്റെ പ്രതികരണം. പി.ബി യോഗത്തിൽ ഇത് സംബന്ധിച്ച ചർച്ചയുണ്ടാവില്ലെന്നും എം.വി ഗോവിന്ദൻ പറഞ്ഞു.

ഇ.പി ജയരാജന്റെ മകന്റെ ഉടമസ്ഥതയിലുള്ള ആയുർവേദ റിസോർട്ട് നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് പി.ജയരാജൻ സി.പി.എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആരോപിച്ചത്. കേന്ദ്ര കമ്മിറ്റി അംഗമായ ഇ.പി ജയരാജനെതിരെ ഉയർന്ന ആരോപണം പോളിറ്റ്ബ്യൂറോ ചർച്ച ചെയ്യുമെന്നാണ് സൂചന.

അതേസമയം തനിക്കെതിരായ ആരോപണങ്ങളിൽ പ്രതികരിക്കാൻ ഇ.പി ജയരാജൻ തയ്യാറായില്ല. കെ.എസ്.ടി.എ നിർധനരായ കുട്ടികൾക്ക് നൽകുന്ന വീടിന്റെ താക്കോൽദാന ചടങ്ങിലാണ് ഇ.പി പങ്കെടുത്തത്. കാത്തുനിന്ന മാധ്യമപ്രവർത്തകർ തുടർച്ചയായി ചോദ്യങ്ങൾ ഉന്നയിച്ചെങ്കിലും പുഞ്ചിരി മാത്രമായിരുന്നു മറുപടി.

Similar Posts