< Back
Kerala

Kerala
ഇ.വി.എം ഹാക്ക് ചെയ്യാനാകുമെന്ന് പോസ്റ്റ്; കൊച്ചിയില്‍ ഒരാള്‍ അറസ്റ്റിൽ
|8 April 2024 5:51 PM IST
വെണ്ണല സ്വദേശി കുര്യനെതിരെതിരെയാണ് പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുത്തത്
കൊച്ചി: ഇ.വി.എം മെഷീൻ ഹാക്ക് ചെയ്യാനാകുമെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചെന്ന കേസിൽ ഒരാൾ പിടിയിൽ. വെണ്ണല സ്വദേശി കുര്യനെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കേസെടുത്ത ശേഷം കുര്യനെ ജാമ്യത്തിൽ വിട്ടയച്ചു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് ഇ.വി.എം വി.വി പാറ്റ് മെഷിൻ ഹാക്ക് ചെയ്യാനാകുമെന്ന് കുര്യൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. സംഭവത്തിൽ പാലാരിവട്ടം പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
Summary: One arrested in Kochi for allegedly claiming on social media that EVM machines can be hacked