< Back
Kerala
പിഎഫ്‌ഐ നിരോധന ദിവസം ജാഥ നടത്തി: തൃശൂരിൽ മുൻ ഭാരവാഹികൾ അറസ്റ്റിൽ
Kerala

പിഎഫ്‌ഐ നിരോധന ദിവസം ജാഥ നടത്തി: തൃശൂരിൽ മുൻ ഭാരവാഹികൾ അറസ്റ്റിൽ

Web Desk
|
18 Oct 2022 5:39 PM IST

യുഎപിഎ ചുമത്തിയാണ് അറസ്റ്റ്‌

തൃശൂർ: പോപുലർ ഫ്രണ്ടിന്റെ മുൻ ഭാരവാഹികളായ മൂന്ന് പേർ തൃശൂരിൽ അറസ്റ്റിൽ. ചാവക്കാട് അഞ്ചങ്ങാടി സ്വദേശികളായ ഷാജഹാൻ, ഇബ്രാഹിം,ഷെഫീദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ 28ാം തീയതി നടന്ന ജാഥയുടെ ഭാഗമായാണ് യുഎപിഎ ചുമത്തി ചാവക്കാട് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. പിഎഫ്‌ഐയെ നിരോധിച്ച ഘട്ടത്തിൽ ഏതെങ്കിലും തരത്തിൽ പിഎഫ്‌ഐയെ പിന്തുണയ്ക്കുന്ന പ്രകടനങ്ങളോ പ്രതികരണങ്ങളോ ഉണ്ടാവുകയാണെങ്കിൽ അവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാൻ കഴിയുമെന്ന് പൊലീസ് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അറസ്റ്റ്.

Similar Posts