< Back
Kerala

Kerala
പിറവത്ത് യുവതിയേയും മകനേയും അക്രമിച്ചകേസിൽ വിമുക്ത ഭടൻ പിടിയിൽ
|13 Nov 2023 7:00 PM IST
പല്ലേലിമറ്റം സ്വദേശി രാധാകൃഷ്ണനെ രാമമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്
എറണാകുളം: പിറവത്ത് യുവതിയേയും മകനേയും അക്രമിച്ചകേസിൽ വിമുക്ത ഭടൻ പിടിയിൽ. പല്ലേലിമറ്റം സ്വദേശി രാധാകൃഷ്ണനെ രാമമംഗലം പൊലീസാണ് അറസ്റ്റ് ചെയ്തത്. പ്രിയയുടെ ആട് രാധാകൃഷ്ണന്റെ പുരയിടത്തിൽ കയറിയതാണ് മർദനത്തിന് കാരണം. ഈ മാസം അഞ്ചിനായിരുന്നു അക്രമം. പൊലീസ് നടപടി എടുക്കാത്തത് കഴിഞ്ഞ ദിവസം മീഡിയവൺ വാർത്ത നൽകിയിരുന്നു.
മർദ്ദനത്തിൽ പ്രിയക്കും മകനും സാരമായി പരിക്കേറ്റിട്ടുണ്ട്. പ്രിയയുടെ മുക്കിന് പൊട്ടലുണ്ടാവുകയും മകന്റെ കൈ ഒടിയുകയും ചെയ്തിട്ടുണ്ട്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യാനോ നടപടി സ്വീകരിക്കാനോ തയ്യാറായിരുന്നില്ല. ഈ കാരണത്താലാണ് റുറൽ എസ്.പിക്ക് പരാതി നൽകിയത്. മീഡിയ വൺ വാർത്തക്ക് പിന്നാലെ ഇന്നലെ രാത്രിയാണ് രാധാകൃഷ്ണനെ വീട്ടിൽ നിന്നും പിടികൂടിയത്. ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്.