< Back
Kerala

Kerala
ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യാൻ കൈക്കൂലി കുപ്പി; എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ
|18 Dec 2024 8:03 PM IST
വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്
എറണാകുളം: കൊച്ചിയിൽ ഔട്ട്ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് മദ്യം കൈക്കൂലി വാങ്ങിയ രണ്ട് എക്സൈസ് ഉദ്യോഗസ്ഥർ പിടിയിൽ. എക്സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസർ സാബു എന്നിവരെയാണ് വിജിലൻസ് പിടികൂടിയത്. ഇവരിൽ നിന്ന് നാല് ലിറ്റർ മദ്യം പിടികൂടി. വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ വിജിലൻസ് എസ്പി എസ്. ശശിധരൻ്റെ മേൽനോട്ടത്തിൽ ഡിവൈഎസ്പി ജയരാജ് അടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്.
ഔട്ടലെറ്റുകളിലേക്കും ബാറുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയർഹൗസിൽ നിന്നാണ്. തൃപ്പൂണിത്തുറ വെയർഹൗസിൽ നിന്നും ഒരു ലോഡ് പോകുന്നതിനായി രണ്ട് കുപ്പി വീതം കൈക്കൂലി വേണമെന്നാണ് ആവശ്യമുന്നയിച്ചത്. കഴിഞ്ഞ കുറച്ചുനാളുകളായി ഇവർ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.