< Back
Kerala

Kerala
കാസർകോട് പ്രതിയെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തിപ്പരിക്കേൽപ്പിച്ചു
|31 March 2025 7:42 PM IST
പരിക്കേറ്റവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കാസർകോട്: കാസർകോട് പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേൽപ്പിച്ചു. നാർകോട്ടിക് സക്വാഡിലെ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ പ്രജിത്ത്, രാജേഷ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. കുമ്പള ബംബ്രാണ സ്വദേശി അബ്ദുൾ ബാസിത്താണ് ഉദ്യോഗസ്ഥരെ ആക്രമിച്ചത്. 100 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലെ പ്രതിയാണ് അബ്ദുൾ ബാസിത്ത്. തുടർന്ന് എക്സൈസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.