< Back
Kerala
എറണാകുളത്തെ ടാറ്റൂ കേന്ദ്രങ്ങളിൽ എക്‌സൈസ് റെയ്ഡ്
Kerala

എറണാകുളത്തെ ടാറ്റൂ കേന്ദ്രങ്ങളിൽ എക്‌സൈസ് റെയ്ഡ്

Web Desk
|
16 March 2022 11:09 AM IST

വേദന അറിയാതിരിക്കുവാൻ മയക്ക് മരുന്ന് നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ്

എറണാകുളത്തെ ടാറ്റൂ കേന്ദ്രങ്ങളിൽ എക്‌സൈസ് സംഘം റെയ്ഡ് നടത്തി. വേദന അറിയാതിരിക്കുവാൻ മയക്ക് മരുന്ന് നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ല. ഇന്നലെ രാത്രിയിലാണ് രണ്ടിടങ്ങളിൽ റെയ്ഡ് നടന്നത്. കൊച്ചി ഇടപ്പള്ളിയിലെ ഇൻക് ഫെക്ടഡ് സ്റ്റുഡിയോവിൽ വെച്ച് ടാറ്റു ചെയ്യവേ ലൈംഗിക പീഡനം നടന്നുവെന്ന പരാതി ഉയർന്നതോടൊയാണ് ടാറ്റു കേന്ദ്രങ്ങൾ ചർച്ചായായത്. വിദേശവനിതയടക്കം ഏഴുപേരാണ് സ്റ്റുഡിയോയിലെ സുജേഷ് ലൈംഗിക അതിക്രമം നടത്തിയെന്ന് കാണിച്ച് പരാതി നൽകിയത്.

ഏറ്റവുമൊടുവിൽ കൊച്ചിയിലെ കോളേജിൽ വിദ്യാർഥിനിയായിരുന്ന വിദേശ യുവതിയാണ് കൊച്ചി കമീഷണർക്ക് പരാതി നൽകിയത്. പ്രതിക്കെതിരെ പാലാരിവട്ടം പൊലീസ് രജിസ്റ്റർ ചെയ്ത നാല് കേസുകളിൽ കൂടിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പാലാരിവട്ടം, ചേരാനല്ലൂർ സ്റ്റേഷനുകളിലായാണ് പ്രതി പി.എസ് സുജീഷിനെതിരെ കേസെടുത്തിട്ടുള്ളത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്. പീഡനം നടന്ന ഇടപ്പള്ളിയിലെ ടാറ്റൂ സ്റ്റുഡിയോയിൽ നിന്ന് സിസി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

Excise team raids tattoo parlors in Ernakulam

Similar Posts