< Back
Kerala

Kerala
പുരോഗമന കലാസാഹിത്യ സംഘത്തിന്റെ പരിപാടിയിൽ നിന്ന് ഒഴിവാക്കിയെന്ന് ഹരീഷ് പേരടി
|17 Jun 2022 7:34 AM IST
കോഴിക്കോട്ടേക്ക് പുറപെട്ട ശേഷം വരേണ്ടെന്ന് സംഘാടകർ അറിയിച്ചുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു
പുരോഗമന കലാസാഹിത്യ സംഘം കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടിയിൽ നിന്ന് തന്നെ ഒഴിവാക്കിയെന്ന് ഹരീഷ് പേരടി. കോഴിക്കോട്ടേക്ക് പുറപെട്ട ശേഷം വരേണ്ടെന്ന് സംഘാടകർ അറിയിച്ചുവെന്ന് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു. പ്രത്യേക രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് വരേണ്ടെന്ന് പറയുകയായിരുന്നു. നാടക സംവിധായകൻ എ ശാന്തന്റെ അനുസ്മരണ പരിപാടിയിൽ നിന്നാണ് ഒഴിവാക്കിയത്. പരിപാടിയുടെ ഉദ്ഘാടകൻ ആയി നിശ്ചയിച്ചത് ഹരീഷ് പേരടിയെ ആയിരുന്നു.
നടൻ സുധീഷ് ആയിരുന്നു പരിപാടിയുടെ മുഖ്യാതിഥി. സമീപകാലത്ത് സർക്കാരിനെതിരെയും താരസംഘടന അമ്മയ്‌ക്കെതിരെയും കടുത്ത വിമർശനവുമായി ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ രംഗത്തുവന്നിരുന്നു.