< Back
Kerala

Kerala
'എഐ ക്യാമറയിൽ നിന്ന് ഉന്നതരെ ഒഴിവാക്കുന്നത് വിവേചനപരം': മനുഷ്യാവകാശ കമ്മിഷന് പരാതി
|5 May 2023 6:48 AM IST
മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ടെന്നും പരാതിയിലുണ്ട്
തിരുവനന്തപുരം: എ ഐ ക്യാമറയിൽ നിന്ന് മന്ത്രിമാർ ഉൾപ്പെടെയുള്ള ഉന്നതരെ ഒഴിവാക്കുന്ന മോട്ടോർ വാഹനവകുപ്പിന്റെ തീരുമാനം വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ കമ്മീഷന് പരാതി. മലപ്പുറം സ്വദേശി മുർഷിദ് എം ടി ആണ് പരാതിക്കാരൻ.
നിയമത്തിനു മുന്നിൽ പൗരന്മാർ തുല്യരാണെന്ന സന്ദേശം പല രാഷ്ട്രങ്ങളും നൽകുമ്പോൾ കേരളം നിയമം കൊണ്ട് പൗരന്മാരെ രണ്ടു തട്ടിലാക്കുകയാണെന്നും പരാതിക്കാരൻ ആരോപിച്ചു. മന്ത്രിമാരുടെ വാഹനവും പൈലറ്റ് വാഹനവും ഇടിച്ച് അപകടങ്ങളുണ്ടാകുന്നുണ്ടെന്നും പരാതിയിലുണ്ട്.

