< Back
Kerala
കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി
Kerala

കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി

Web Desk
|
16 Aug 2021 9:01 AM IST

മുത്താമ്പി സ്വദേശി ഹനീഫയെ ആണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്നാണ് സംശയിക്കുന്നത്.

കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവാസിയെ ഒരുസംഘം തട്ടിക്കൊണ്ടു പോയി. മുത്താമ്പി സ്വദേശി ഹനീഫയെ ആണ് തട്ടിക്കൊണ്ടു പോയത്. പിന്നിൽ സ്വർണക്കടത്ത് സംഘമെന്നാണ് സംശയിക്കുന്നത്.

വീടിന് പരിസരത്ത് നിൽക്കുകയായിരുന്ന ഹനീഫയെ ഇന്നലെ രാത്രിയാണ് നാലംഗ സംഘം തട്ടിക്കൊണ്ടുപോയത്. ബന്ധുക്കൾ നോക്കി നിൽക്കെ ഒരു കാർ വേഗത്തിൽ വരികയും ഹനീഫയെ അതിലേക്ക് പിടിച്ചുവലിച്ച് കയറ്റുകയുമായിരുന്നു. സ്വർണം കടത്തിക്കൊണ്ടുവരുന്നതിനുള്ള കാരിയറായി ഹനീഫ പ്രവർത്തിച്ചിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

മൂന്നു മാസം മുമ്പാണ് ഹനീഫ ഖത്തറിൽ നിന്ന് നാട്ടിലേക്ക് എത്തിയത്. ആ സമയത്ത് ഹനീഫ സ്വർണം കൊണ്ടുവന്നിരുന്നു. അത് ഉടമയുടെ കയ്യിൽ എത്തിയിരുന്നില്ല. അതാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് മനസിലാക്കുന്നത്. നേരത്തെ കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നു തന്നെ അഷ്‌റഫ് എന്ന പ്രവാസിയെ തട്ടിക്കൊണ്ടുപോയിരുന്നു.

More to Watch:


Similar Posts