< Back
Kerala

Kerala
കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലെ മുഴുവൻ താമസക്കാരും ഒഴിയണമെന്ന് വിദഗ്ധസമിതി
|29 May 2025 10:09 PM IST
കെട്ടിടം ബലപ്പെടുത്തിയതിനു ശേഷം മാത്രമേ താമസക്കാരെ പ്രവേശിപ്പിക്കാവൂവെന്ന് നിർദേശം
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലെ മുഴുവൻ താമസക്കാരും ഒഴിയണമെന്ന് വിദഗ്ധസമിതി. കെട്ടിടത്തിന്റെ ബലപരിശോധന നടത്തണമെന്നും കെട്ടിടം ബലപ്പെടുത്തിയതിനു ശേഷം മാത്രമേ താമസക്കാരെ പ്രവേശിപ്പിക്കാവൂവെന്നും വിദഗ്ധസമിതി നിർദേശിച്ചു. മുഴുവൻ സാമ്പത്തിക ചെലവുകളും ആർഡിഎസ് ബിൽഡേഴ്സ് വഹിക്കണമെന്നും നിർദേശം.
മെയ് 25നാണ് എറണാകുളം പനമ്പിള്ളി നഗറിലെ ആർഡിഎസ് അവന്യൂ വൺ ഫ്ലാറ്റിന്റെ പില്ലർ തകർന്നത്. ബലക്ഷയം സംഭവിച്ച ബ്ലോക്കിൽ 16 നിലകളിലായി 24 കുടുംബങ്ങളായിരുന്നു ഉണ്ടായിരുന്നത്.