Kerala

Kerala
അരിക്കൊമ്പനെ മാറ്റുന്ന സ്ഥലം വിദഗ്ധസമിതി ഇന്ന് ഹൈക്കോടതിയെ അറിയിക്കും; എതിർപ്പില്ലെങ്കിൽ ദൗത്യം ഉടൻ
|25 April 2023 6:18 AM IST
ഹൈക്കോടതി നിലപാട് നിർണായകം
ഇടുക്കി: ഇടുക്കിയിൽ ഭീതി പരത്തുന്ന അരിക്കൊമ്പനെ പിടിച്ചു മാറ്റുന്ന സ്ഥലം സംബന്ധിച്ച വിവരങ്ങൾ ഹൈക്കോടതി നിയോഗിച്ച വിദഗ്ധസമിതി ഇന്ന് സർക്കാരിന് കൈമാറിയേക്കും. ഹൈക്കോടതി നിർദേശപ്രകാരം പറമ്പിക്കുളത്തിന് പകരമുള്ള സ്ഥലങ്ങൾ സർക്കാർ സമിതിക്ക് കൈമാറിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ സ്ഥലം കണ്ടെത്തിയിരിക്കുന്നത്. സ്ഥലം സംബന്ധിച്ച് എതിർപ്പുകൾ ഉണ്ടായില്ലെങ്കിൽ അടുത്ത ദിവസം തന്നെ അരിക്കൊമ്പനെ മാറ്റുന്ന നടപടികളിലേക്ക് വനം വകുപ്പ് കടക്കും. അതേസമയം, ഹൈക്കോടതി കേസ് പരിഗണിച്ചതിന്‌ശേഷം നടപടികളിലേക്ക് നിങ്ങിയാൽ മതിയെന്ന നിലപാടും സർക്കാറിനുണ്ട്.