< Back
Kerala

Kerala
പാലക്കാട്ടെ സ്റ്റീൽ കമ്പനിയിലെ പൊട്ടിത്തെറി; ജനറൽ മാനേജർ അറസ്റ്റിൽ
|25 Jun 2023 9:33 AM IST
ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് അറസ്റ്റ് ചെയ്തത്
പാലക്കാട്: പാലക്കാട്ടെ സ്വകാര്യ സ്റ്റീൽ കമ്പനിയിൽ പൊട്ടിത്തെറിയിൽ ജനറൽ മാനേജർ അറസ്റ്റിൽ. ചാലക്കുടി സ്വദേശി ജിയോ ജോസിനെയാണ് അറസ്റ്റ് ചെയ്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്. ഈ മാസം 20 ാം തീയതിയാണ് കഞ്ചിക്കോട്ടെ സ്റ്റീൽ പ്ലാന്റിൽ പൊട്ടിത്തെറിയിൽ ഒരാൾ മരിച്ചത്. പത്തനംതിട്ട സ്വദേശി അരവിന്ദ്(26) ആണ് മരിച്ചത്. രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.
സ്റ്റീൽ കമ്പനിയിലെ ഫർണസ് പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഥാപനത്തിലെ ഓപറേറ്ററാണ് തീപൊള്ളലേറ്റുമരിച്ച അരവിന്ദ്.
