< Back
Kerala
തിരുവനന്തപുരത്ത് എസ്.ഐ പരീക്ഷ നടന്ന സ്കൂളിൽ പൊട്ടിത്തെറി
Kerala

തിരുവനന്തപുരത്ത് എസ്.ഐ പരീക്ഷ നടന്ന സ്കൂളിൽ പൊട്ടിത്തെറി

Web Desk
|
22 Nov 2022 1:34 PM IST

പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു.

തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടർ പരീക്ഷ നടന്ന സ്കൂളിൽ പൊട്ടിത്തെറി. തിരുവനന്തപുരം ചാല തമിഴ് സ്കൂളിലാണ് പൊട്ടിത്തെറി ഉണ്ടായത്.

ഉദ്യോഗാർഥികളുടെ ബാഗുകളും മൊബൈൽ ഫോണുകളും സൂക്ഷിച്ചിരുന്ന ക്ലോക്ക് റൂമിലാണ് അപകടം ഉണ്ടായത്. പത്തോളം മൊബൈൽ ഫോണുകളും ബാഗുകളും കത്തി നശിച്ചു.

അപകടത്തിന് കാരണം ഷോര്‍ട്ട് സര്‍ക്യൂട്ടോ മൊബൈല്‍ പൊട്ടിത്തെറിച്ചതോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Similar Posts