< Back
Kerala

Kerala
അനധികൃത പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി; 16കാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്
|1 May 2023 10:52 PM IST
വീടിനോട് ചേർന്നുള്ള അനധികൃത പടക്കനിർമാണ ശാലയിലാണ് അപകടമുണ്ടായത്.
പാലക്കാട്: കൊഴിഞ്ഞാമ്പാറയിൽ അനധികൃത പടക്ക നിർമാണശാലയിൽ പൊട്ടിത്തെറി. 16 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. മരുന്ന് നിറയ്ക്കുന്നതിനായി വെടിയുപ്പ് മിക്സിയിലിട്ട് പൊടിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.
വീടിനോട് ചേർന്നുള്ള അനധികൃത പടക്കനിർമാണ ശാലയിലാണ് അപകടമുണ്ടായത്. വീട്ടുടമസ്ഥനായ ജ്യോതികുമാറിന് പടക്കക്കച്ചവട ലൈസൻസുണ്ടെങ്കിലും വീടിനോട് ചേർന്ന് പടക്കനിർമാണശാല നടത്താൻ ലൈസൻസില്ലെന്നാണ് പൊലീസ് പറയുന്നത്.
ജ്യോതികുമാർ, ബന്ധു ആനന്ദ്കുമാർ, ജ്യോതികുമാറിന്റെ 16കാരനായ മകൻ എന്നിവർക്കാണ് പരിക്കേറ്റത്. മൂവരേയും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.