< Back
Kerala
Kerala
പാലക്കാട് പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി; ഒരാള്‍ക്ക് പരിക്ക്
|1 May 2023 12:04 PM IST
വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നടത്തിയ പടക്ക നിര്‍മാണമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്
പാലക്കാട്: കേരളശ്ശേരിയിൽ പടക്ക നിർമ്മാണ ശാലയിൽ പൊട്ടിത്തെറി. വീടിനോട് ചേര്‍ന്നുള്ള ഷെഡില്‍ നടത്തിയ പടക്ക നിര്‍മാണമാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. പടക്കം നിര്‍മിക്കുന്നതിനിടെ വീട്ടുടമസ്ഥനാണ് അപകടം സംഭവിച്ചത്. അതി ഗുരുതരമായ പരിക്കാണ് ഇയാള്‍ക്ക് പറ്റിയത്. മറ്റാര്‍ക്കും പരിക്കില്ല. കോങ്ങാട് പൊലീസ് എത്തി സംഭവസ്ഥലം പരിശോധന നടത്തി.