< Back
Kerala
പാലക്കാട്ട് വീടിനകത്ത് സ്ഫോടനം; അമ്മക്കും മകനും പരിക്ക്
Kerala

പാലക്കാട്ട് വീടിനകത്ത് സ്ഫോടനം; അമ്മക്കും മകനും പരിക്ക്

Web Desk
|
11 May 2025 9:13 PM IST

നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില, മകൻ വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്

പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട് മേൽപ്പാടം സ്വദേശിനി വസന്തകോകില (50), മകൻ വിഷ്ണു (28) എന്നിവർക്കാണ് പരിക്കേറ്റത്.

സ്ഫോടനത്തിൽ ജനലും വീട്ടുപകരണങ്ങളും തകർന്നു. വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കം പൊട്ടിയുള്ള സ്ഫോടനമെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ഇരുവരെയും പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Similar Posts