
പാലക്കാട് സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചു; 10 വയസുകാരന് പരിക്ക്
|ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതെന്ന് ഡിവൈഎഫ്‌ഐ
പാലക്കാട്: പാലക്കാട് മൂത്താന്‍തറയിലെ സ്‌കൂള്‍ പരിസരത്ത് സ്‌ഫോടനം. മൂത്താന്‍ത്തറ ദേവി വിദ്യാനികേതന്‍ സ്‌കൂളിന് പരിസരത്താണ് സംഭവം. പത്തു വയസ്സുകാരന് പരിക്കേറ്റു.
സ്‌കൂര്‍ വളപ്പില്‍ നിന്നും ലഭിച്ച സ്‌ഫോടക വസ്തുവാണ് പൊട്ടി തെറിച്ചത്. 4 സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്തി. പന്നിപടക്കമാണെന്നാണ് പ്രഥമിക നിഗമനം. വിദ്യാര്‍ഥിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
ആര്‍ എസ് എസ് നിയന്ത്രണത്തിലുള്ള സ്‌കൂളില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ ലഭിച്ചതെന്ന് ഡിവൈഎഫ്‌ഐ. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കണമെന്നും സ്‌ഫോടകവസ്തു സ്‌കൂള്‍ കോമ്പൗണ്ടില്‍ എത്തിയത് എങ്ങനെ വിശദമായ അന്വേഷണം വേണമെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.
സംഘത്തിൻ്റെ ശാഖ ഇന്ന് രാവിലെ ഉൾപെടെ നടന്ന സ്കൂളാണിത്. സംഘ്പരിവാർ സംഘടനകളുടെ ശക്തികേന്ദ്രമാണിത്. സ്‌കൂള്‍ മാനേജ്മിന്റിനെ കേന്ദ്രീകരിച്ചും അന്വേഷണം വേണമെന്നാവശ്യവുമായി ഡിവൈഎഫ്‌ഐ രംഗത്ത്. എന്നാല്‍ സ്ഫോടനത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ബിജെപി പറഞ്ഞു.