< Back
Kerala

Kerala
സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്ക് സാധ്യത
|19 July 2025 4:28 PM IST
ഇന്നത്തെ അലർട്ടുകൾ മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യത. അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയുണ്ട്. ഈ മാസം 21 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട്,
തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,കണ്ണൂർ,കാസർകോഡ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.
വടക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി തീവ്ര ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. ജൂലൈ 24ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യുനമർദ്ദം രൂപപ്പെടാനും, കേരളത്തിൽ ഇന്ന് 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നത്തെ അലർട്ടുകൾ മാറ്റമില്ലാതെ തുടരുകയാണ്.