< Back
Kerala

Kerala
പാലാ രൂപതയുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്ത് അശ്ലീല റീലുകൾ പോസ്റ്റ് ചെയ്തു
|9 Dec 2023 12:41 PM IST
സംഭവത്തിൽ പൊലീസിൽ പരാതി നൽകിയതായി രൂപത മീഡിയ കമ്മീഷൻ അറിയിച്ചു.
കോട്ടയം: പാലാ രൂപതയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജ് ഹാക്ക് ചെയ്ത ശേഷം അശ്ലീല ചിത്രങ്ങൾ അടങ്ങിയ റീലുകൾ പോസ്റ്റ് ചെയ്തു.
ഇതേ തുടർന്ന് പാലാ രൂപത മീഡിയ കമ്മീഷൻ രംഗത്തെത്തുകയും പേജിൽ വരുന്ന പോസ്റ്റുകളുമായി ബന്ധമില്ലെന്നും തങ്ങൾ ഉത്തരവാദികളല്ലെന്നും അറിയിക്കുകയും ചെയ്തു.
തുടർന്ന് പൊലീസിൽ പരാതി നൽകിയതായും മീഡിയ കമ്മീഷൻ അറിയിച്ചു. അതേസമയം, നിലവിൽ പ്രശ്‌നം താൽക്കാലികമായി പരിഹരിച്ചെന്നാണ് വിവരം.