< Back
Kerala

Kerala
പ്രധാനമന്ത്രിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്: കേസെടുത്ത് പൊലീസ്
|13 April 2024 1:31 PM IST
ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിനാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് കേസ്. സോളിഡാരിറ്റി തിരുവനന്തപുരം ജില്ലാ സെക്രട്ടറി നബീല്‍ നാസറിന് എതിരെയാണ് പൊലീസ് കേസ് എടുത്തത്. ഇലക്ടറല്‍ ബോണ്ട് അടക്കമുള്ളവയെ വിമര്‍ശിച്ചതിനാണ് വിദ്വേഷ പ്രചാരണമുള്‍പ്പടെയുള്ള വകുപ്പുകളിട്ട് കേസെടുത്തത്. പ്രധാനമന്ത്രിയുടെ അന്തസ് ഹനിച്ചു, സല്‍പേര് കളങ്കപ്പെടുത്താന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറില്‍ പരാമര്‍ശമുണ്ട്.