< Back
Kerala

Kerala
ശ്രീനാരായണ ഗുരുവിനെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റ്; അധ്യാപകൻ പൊലീസ് കസ്റ്റഡിയിൽ
|25 Sept 2025 8:24 PM IST
തൃത്താല ആനക്കര മേലഴിയം ഗവ.എൽ.പി.സ്‌കൂളിലെ അധ്യാപകൻ കൂറ്റനാട് തൊഴുക്കാട് സ്വദേശി പ്രകാശിനെതിരെയാണ് കേസ്
പാലക്കാട്: ശ്രീനാരായണ ഗുരുവിനെ അവഹേളിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അധ്യാപകനെതിരെ ചാലിശ്ശേരി പൊലീസ് കേസെടുത്തു. തൃത്താല ആനക്കര മേലഴിയം ഗവ.എൽ.പി.സ്‌കൂളിലെ അധ്യാപകൻ കൂറ്റനാട് തൊഴുക്കാട് സ്വദേശി പ്രകാശിനെതിരെയാണ് കേസ്.
സെപ്റ്റംബർ 22 നാണ് ഗുരുവിനെ അസഭ്യം പറഞ്ഞുള്ള കുറിപ്പും ചിത്രവും അധ്യാപകൻ ഫേസ്ബുക്കിൽ പങ്കുവെച്ചത്. അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് ഉടനെ കടക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു. എസ്എൻഡിപി യോഗം കൂറ്റനാട് ശാഖാ സെക്രട്ടറി അപ്പുവിന്റെ പരാതിയിലാണ് ചാലിശ്ശേരി പൊലീസ് കേസെടുത്തത്.