< Back
Kerala

Kerala
വയനാടിനൊപ്പം; ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷം രൂപ നൽകി
|1 Aug 2024 4:57 PM IST
ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്
മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുൾപ്പൊട്ടല്‍ ദുരന്തത്തിൽ കൈത്താങ്ങുമായി അഭിനേതാക്കളായ ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും സഹായമായി 25 ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയത്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായവുമായി സിനിമാ മേഖലയിൽ നിന്ന് നിരവധി പേരാണ് രംഗത്ത് വന്നത്. മമ്മൂട്ടിയും ദുൽഖർ സൽമാനും ചേർന്ന് 35 ലക്ഷം രൂപ നൽകി. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകിയിരുന്നു. നടൻ വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകിയിട്ടുണ്ട്.