< Back
Kerala
Kerala
അംഗനവാടി ടീച്ചറുടെ പേരില്‍ വ്യാജ അക്കൗണ്ട്; പിന്നാലെ ലക്ഷങ്ങളുടെ നിക്ഷേപവും
|14 Aug 2021 8:50 AM IST
80 ലക്ഷം രൂപയുടെ നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ച് ഇഡിയും സഹകരണ രജിസ്ട്രാറും ദേവിക്ക് നോട്ടീസ് അയച്ചു
മലപ്പുറം എ. ആർ നഗർ സഹകരണ ബാങ്കിൽ വ്യാജ അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാടെന്ന് ആരോപണം. തന്‍റെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ലക്ഷങ്ങളുടെ നിക്ഷേപം നടത്തിയെന്ന് കണ്ണമംഗലം സ്വദേശി ദേവി എം. പറഞ്ഞു. 80 ലക്ഷം രൂപയുടെ നിക്ഷേപത്തിന്‍റെ വിശദാംശങ്ങൾ അന്വേഷിച്ച് ഇഡിയും സഹകരണ രജിസ്ട്രാറും ദേവിക്ക് നോട്ടീസ് അയച്ചു. നിക്ഷേപം താനോ കുടുംബമോ അറിഞ്ഞിട്ടില്ലെന്നും ബാങ്ക് മുൻ സെക്രട്ടറി വി.കെ ഹരികുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ദേവി മീഡിയവണിനോട് പറഞ്ഞു. അംഗനവാടി ടീച്ചറാണ് ദേവി. തന്‍റെ ജീവന് ഭീഷണിയുണ്ടെന്നും ദേവിയുടെ പരാതിയില്‍ പറയുന്നു.