< Back
Kerala

Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി; യുവാവ് കസ്റ്റഡിയില്‍
|14 July 2023 9:38 PM IST
സി.ഐ.എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുള്ള മുസബ് മുഹമ്മദ് അലി എന്ന 32 കാരനാണ് വിമാനത്താവളത്തിൽ ഭീതിയുയർത്തിയത്.
സി.ഐ.എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്ന് മനസിലായത്. വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. ഇയാളെ പൊലീസിന് കൈമാറും. സംഭവത്തിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനും വ്യാജ ബോംബ് ഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരെ കേസെടുക്കും.
Updating...