< Back
Kerala

Kerala
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി: യുവാവ് പിടിയിൽ
|15 July 2023 7:59 AM IST
ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് പ്രതി ഭീഷണിപ്പെടുത്തിയത്
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണിയുമായി യുവാവ്. എയർ അറേബ്യ വിമാനത്തിൽ പോകാനെത്തിയ അബ്ദുല്ല മുസബ് മുഹമ്മദ് അലിയാണ് വിമാനത്താവളത്തിൽ ഭീതിയുയർത്തിയത്. ബാഗേജിൽ ബോംബുണ്ടെന്ന് പറഞ്ഞാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. സി.ഐ..എസ്.എഫ് ബാഗ് പരിശോധിച്ചപ്പോഴാണ് ഭീഷണി വ്യാജമാണെന്നറിഞ്ഞത്. തുടർന്ന് വിമാനത്തിലും സുരക്ഷാ പരിശോധന നടത്തി. വ്യാജഭീഷണി മുഴക്കിയ അബ്ദുല്ലയെ പൊലീസിന് കൈമാറും.
Fake bomb threat at Nedumbassery airport: Youth arrested