< Back
Kerala

Kerala
റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജക്കേസ്: പൊലീസ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു
|4 Aug 2023 11:33 PM IST
അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നു കണ്ടെത്തി
റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജക്കേസ് ചമച്ച പൊലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജെയസനിലിനെയാണ് പിരിച്ചുവിട്ടത്. കേരള ഡി.ജി.പിയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്. അധികാര ദുർവിനിയോഗവും അച്ചടക്കലംഘനവും നടത്തിയെന്നും കണ്ടെത്തിയിരുന്നു.
നേരത്തെ പോക്‌സോ കേസിലെ പ്രതിയായ യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഇയാളെ സസ്‌പെൻഡ് ചെയ്തിരുന്നു.